മൂവാറ്റുപുഴ: കാമുകിയുമായി കറങ്ങി നടക്കാൻ കാർ മോഷ്ടിച്ച യുവാവ് പിടിയിൽ. മൂവാറ്റുപുഴ മുളവൂര്‍ പൈനാപ്പിള്‍ സിറ്റി ഭാഗത്ത് പായിപ്ര പേണ്ടാണത്തു വീട്ടില്‍ 19കാരൻ അല്‍ സാബിത്തിനെ തിരുവനന്തപുരത്തു നിന്നാണ് എറണാകുളം മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴയിൽ നിന്ന് എത്തിച്ച കാർ തിരുവനന്തപുരത്ത് എത്തി രൂപ മാറ്റം വരുത്തി, നമ്പർപ്ലേറ്റും മാറ്റിയാണ് ഉപയോഗിച്ചത്. രണ്ടു കുട്ടികളുടെ അമ്മയായ സ്ത്രീയുമായി പ്രണയത്തിലായിരുന്ന യുവാവ് ഇവർക്കൊപ്പം കറങ്ങി നടക്കാനാണ് കാർ മോഷ്ടിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി.
Girlfriend is a mother of 2 children, met through Instagram; 19-year-old steals car to travel around, disguises himself; arrested.